Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veterinary Education

കൃഷിക്ക് പ്രഖ്യാപനങ്ങൾ കുറവ്; വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും സ്വകാര്യ മേഖലയിലേക്ക്

‘സ​​​ബ്കാ സാ​​​ത്ത്, സ​​​ബ്കാ വി​​​കാ​​​സ്’ എ​​​ന്ന ക​​​ർ​​​ത്ത​​​വ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​ത്​​​പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യും വ​​​രു​​​മാ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​ട​​​മ​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണെ​​​ന്ന് 2026-27ലെ ​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​കൊ​​​ണ്ട് ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച്, ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ൽ കൃ​​​ഷി​​​ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞ മു​​​ൻ​​​ഗ​​​ണ​​​ന മാ​​​ത്ര​​​മേ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ളൂ.​ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​പ​​​ണി​​​യി​​​ൽ വി​​​ല ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളൊ​​​ന്നും മൂ​​​ന്നാം ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നുവേ​​​ണ്ടി കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ ബ​​​ജ​​​റ്റി​​​ൽ ഇ​​​ല്ല.​

സ​മ​ഗ്ര​മാ​യൊ​രു ത​ന്ത്ര​മോ വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ​യോ ഇ​ല്ല

കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്കുവേ​​​ണ്ടി 1,62,671 കോ​​​ടി രൂ​​​പ​​​യാ​​​ണ് 2026-27ലെ ​​​ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2025-26 ലെ ​​​പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റാ​​​യ 1,51,853 കോ​​​ടി രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് കേ​​​വ​​​ലം ഏ​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​ന്‍റെ വ​​​ർ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള വി​​​ള​​​ക​​​ൾ, മ​​​ത്സ്യം വ​​​ള​​​ർ​​​ത്ത​​​ൽ, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം, നി​​​ർ​​​മി​​​തബു​​​ദ്ധി, സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ധ​​​ന​​​മ​​​ന്ത്രി ഏ​​​താ​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും, ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ ഒ​​​രു ത​​​ന്ത്ര​​​മോ വ്യ​​​ക്ത​​​മാ​​​യ രൂ​​​പ​​​രേ​​​ഖ​​​യോ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ബ​​​ജ​​​റ്റ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല ഈ ​​​വ​​​ർ​​​ഷം 3.1 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.​​​ ക​​​ഴി​​​ഞ്ഞ അ​​ഞ്ചു വ​​​ർ​​​ഷം കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ർ​​​ച്ച പ്ര​​​തി​​​വ​​​ർ​​​ഷം 4.4 ശ​​​ത​​​മാ​​​നം എ​​​ന്ന നി​​​ര​​​ക്കി​​ലാ​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ​​​ജ​​​റ്റി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച 2025-26ലെ ​​​സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള 2.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം, മ​​​ത്സ്യം വ​​​ള​​​ർ​​​ത്ത​​​ൽ, ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ വി​​​ള​​​ക​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഉ​​​യ​​​ർ​​​ന്ന വ​​​ള​​​ർ​​​ച്ചാനി​​​ര​​​ക്കാ​​​ണ് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വ​​​ള​​​ർ​​​ച്ച ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സു​​​സ്ഥി​​​ര​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത്.​ ഈ ​​മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കാ​​​ണ് 2026-27ലെ ​​​ബ​​​ജ​​​റ്റി​​​ൽ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി ഉ​​​യ​​​ർ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കൃ​​​ഷി​​​യെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കും

ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൃ​​​ഷി​​​യെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കും. ന​​​വീ​​​ന സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​ക​​​ൾ പെ​​​ട്ടെ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കൈ​​​മാ​​​റും.​ ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കൗ​​​ൺ​​​സി​​​ലി​​ന്‍റെ വി​​​ളപ​​​രി​​​പാ​​​ല​​​ന ശി​​​പാ​​​ർ​​​ശ​​​ക​​​ളും അ​​​ഗ്രി​​​സ്റ്റാ​​​ക് പോ​​​ർ​​​ട്ട​​​ലു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ച് ഭാ​​​ര​​​ത് വി​​​സ്താ​​​ർ (വെ​​​ർ​​​ച്വ​​ലി ഇ​​ന്‍റ​​ഗ്രേ​​​റ്റ​​​ഡ് സി​​​സ്റ്റം ടു ​​​അ​​​സ​​​സ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ റി​​​സോ​​​ഴ്സ​​​സ്) എ​​​ന്ന നി​​​ർ​​​മി​​​തബു​​​ദ്ധി​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കും.​

ഈ ​​ബ​​​ഹു​​​ഭാ​​​ഷാ എ​​ഐ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് കീ​​​ട-രോ​​​ഗ നി​​​യ​​​ന്ത്ര​​​ണം, ജ​​​ല​​​സേ​​​ച​​​നം, വ​​​ള​​​പ്ര​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​ക്കു​​റി​​​ച്ചു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ഭാ​​​ഷ​​​യി​​​ൽ​​ത​​​ന്നെ ദൂരീ​​​ക​​​രി​​​ക്കാം. വി​​​ള​​​ക​​​ളു​​​ടെ വി​​​പ​​​ണി വി​​​ല, കൃ​​​ഷി​​​യു​​​ടെ ആ​​​സൂ​​​ത്ര​​​ണം, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ല​​​ഭി​​​ക്കും.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​യി​​​ൽ 500 ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​ക​​​ളു​​​ടെ​​​യും അ​​​മൃ​​​ത് സ​​​രോ​​​വ​​​റു​​​ക​​​ളു​​​ടെ​​​യും സം​​​യോ​​​ജി​​​ത വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും.​ തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മൂ​​​ല്യ ശൃം​​​ഖ​​​ല​​​ക​​​ളും വി​​​പ​​​ണി​​​ക​​​ളും മ​​​ത്സ്യ ക​​​ർ​​​ഷ​​​ക ഉ​​​ത്​​​പാ​​​ദ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ, സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ, വ​​​നി​​​താ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ സ​​​ഹ​​​ക​​​രി​​​പ്പി​​​ച്ചു​​കൊ​​​ണ്ട് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും.

സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ം

വെ​​​റ്റ​​​റി​​​ന​​​റി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​ശു​​​പ​​​ത്രി സേ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ൻ​​തോ​​​തി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് വാ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​താ​​​ണ് നി​​​ർ​​​മ​​ല സീ​​​താ​​​രാ​​​മ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച 2026-27ലെ ​​​കേ​​​ന്ദ്ര ബ​​​ജ​​​റ്റ്.​ വെ​​​റ്റ​​​റി​​​ന​​​റി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത 20,000ൽ ​​​കൂ​​​ടു​​​ത​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജു​​​ക​​​ളും പാ​​​രാ വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജു​​​ക​​​ളും സ്ഥാ​​​പി​​​ക്കാ​​​ൻ കേ​​​ന്ദ്ര സർക്കാരിന്‍റെ സ​​​ഹാ​​​യം ന​​​ൽ​​​കും. ​ഇ​​​തി​​​നു​​വേ​​​ണ്ടി വാ​​​യ്പാ​​​ധി​​​ഷ്ഠി​​​ത മൂ​​​ല​​​ധ​​​ന സ​​​ബ്സി​​​ഡി ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

സ്വ​​​കാ​​​ര്യ വെ​​​റ്റ​​​റി​​​ന​​​റി ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക് ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ൾ, പ്ര​​​ജ​​​ന​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും വാ​​​യ്പ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മൂ​​​ല​​​ധ​​​ന സ​​​ബ്സി​​​ഡി പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കും.​ ഈ ​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വി​​​ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​വും സു​​​ഗ​​​മ​​​മാ​​​ക്കും. വെ​​​റ്റ​​​റി​​​ന​​​റി വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​ക​​​രെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ കേ​​​ന്ദ്രം അ​​​ടു​​​ത്തകാ​​​ല​​​ത്ത് ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട സ്ഥ​​​ല​​​ത്തി​​​ന്‍റെ വി​​​സ്തൃ​​​തി 25 ഏ​​​ക്ക​​​റി​​​ൽ​​നി​​​ന്നും 15 ഏ​​​ക്ക​​​റാ​​​യി കു​​​റ​​​ച്ചു.

30 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത സ്ഥ​​​ല​​​ത്തും കോ​​​ള​​ജ് സ്ഥാ​​​പി​​​ക്കാ​​​മെ​​​ന്ന് നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു. ഇ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് വാ​​​യ്പ​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച മൂ​​​ല​​​ധ​​​ന സ​​​ബ്സി​​​ഡി ഈ ​​​ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് പി​​​ൻ​​​വാ​​​ങ്ങി സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യ്ക്ക് കൈ​​​മാ​​​റു​​​ന്ന​​​ത് പാ​​​വ​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സൗ​​​ജ​​​ന്യ വെ​​​റ്റ​​​റി​​​ന​​​റി സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​രം പ​​​ണം ന​​​ൽ​​​കി സേ​​​വ​​​നം വാ​​​ങ്ങേ​​​ണ്ടിവ​​​രും. ​വെ​​​റ്റ​​​റി​​​ന​​​റി വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ​​​യും സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സം​ര​ംഭ​ക​ത്വ വി​ക​സ​നം

ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 16 ശ​​​ത​​​മാ​​​ന​​​വും സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​ത് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യാ​​​ണ്. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും ചെ​​​റു​​​കി​​​ട​​​ക്കാ​​​രു​​​മാ​​​യ സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ധാ​​​ന ഉ​​​പ​​​ജീ​​​വ​​​ന മാ​​​ർ​​​ഗ​​​മാ​​​ണ് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​ര​​​ംഭ​​​ക​​​ത്വ വി​​​ക​​​സ​​​ന​​​ത്തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.​ വാ​​​യ്പ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ബ്സി​​​ഡി പ​​​ദ്ധ​​​തി, ക​​​ന്നു​​​കാ​​​ലി സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വും ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​വും, ക​​​ന്നു​​​കാ​​​ലി-​​ക്ഷീ​​​ര-​​കോ​​​ഴി കേ​​​ന്ദ്രീ​​​കൃ​​​ത സം​​​യോ​​​ജി​​​ത മൂ​​​ല്യശൃം​​​ഖ​​​ല​​​ക​​​ൾ, മൃ​​​ഗസം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക ഉ​​​ത്​​​പാ​​​ദ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലും ന​​​ഗ​​​രപ്രാ​​​ന്ത​​​ങ്ങ​​​ളി​​​ലും ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കും.

വ​​​ട​​​ക്കു-​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഗ​​​ർ മ​​​ര​​​ങ്ങ​​​ളുടെയും കു​​​ന്നി​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ബ​​​ദാം, വാ​​​ൽ​​​ന​​​ട്ട്, പൈ​​​ൻ ന​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ​​​യും കൃ​​​ഷി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. 2030 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും അ​​​സം​​​സ്കൃ​​​ത ക​​​ശു​​​വ​​​ണ്ടി, കൊ​​​ക്കോ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ലും സം​​​സ്ക​​​ര​​​ണ​​​ത്തി​​​ലും ഇ​​​ന്ത്യ​​​യെ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​ക്കും. ഇ​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി മ​​​ത്സ​​​ര​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ത്യ​​​ൻ ക​​​ശു​​​വ​​​ണ്ടി​​​യെ​​​യും ഇ​​​ന്ത്യ​​​ൻ കൊ​​​ക്കോ​​​യെ​​​യും പ്രീ​​​മി​​​യം ആ​​​ഗോ​​​ള ബ്രാ​​​ൻ​​​ഡു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ ക​​​ശു​​​വ​​​ണ്ടി​​​ക്കും കൊ​​​ക്കോ​​​യ്ക്കും വേ​​​ണ്ടി ഒ​​​രു സ​​​മ​​​ർ​​​പ്പി​​​ത പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. ​

ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​വു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള വൃ​​​ക്ഷ​​​മാ​​​ണ് ച​​​ന്ദ​​​നം. ഇ​​​ന്ത്യ​​​ൻ ച​​​ന്ദ​​​ന ആ​​​വാ​​​സ ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മ​​​ഹ​​​ത്വം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ന്ദ്രീ​​​കൃ​​​ത കൃ​​​ഷി​​​യും വി​​​ള​​​വെ​​​ടു​​​പ്പി​​​നു ശേ​​​ഷ​​​മു​​​ള്ള സം​​​സ്ക​​​ര​​​ണ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും.

വാ​​​ൽ​​​ന​​​ട്ട്, ബ​​​ദാം, പൈ​​​ൻ ന​​​ട്സ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ഴ​​​യ തോ​​​ട്ട​​​ങ്ങ​​​ൾ മാ​​​റ്റി പു​​​തി​​​യ തൈ​​​ക​​​ൾ ന​​​ട്ട് പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കും. ഈ ​​​വി​​​ള​​​ക​​​ളി​​​ൽ അ​​​തിസാ​​​ന്ദ്ര​​​താ കൃ​​​ഷിരീ​​​തി ന​​​ട​​​പ്പാ​​​ക്കും. ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും യു​​​വാ​​​ക്ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നു​​​മാ​​​യി ഇ​​​വ​​​യു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും - ‘ഹൈ ​​​വാ​​​ല്യു’. ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ വി​​​ള​​​ക​​​ളു​​​ടെ കൃ​​​ഷി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ 2026-27 വ​​​ർ​​​ഷ​​​ത്തി​​​ൽ ‘ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള കൃ​​​ഷി​​​ക്കു​​​ള്ള പി​​​ന്തു​​​ണ’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബ​​​ജ​​​റ്റ് 350 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഷീ-മാ​​​ർ​​​ട്ടു​​​ക​​​ൾ

ഗ്രാ​​​മീ​​​ണ സ്ത്രീ​​​ക​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ്വ​​​യംസ​​​ഹാ​​​യ സം​​​രം​​​ഭ​​​ക​​​രാ​​​യ വ​​​നി​​​ത​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ, സാ​​​മൂ​​​ഹി​​​ക ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഷീ-മാ​​​ർ​​​ട്ടു​​​ക​​​ൾ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ങ്ങും.​ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​കു​​​തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ബ​​​ജ​​​റ്റി​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ, അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പാ​​​ൽ, എ​​​ണ്ണ​​​ക്കു​​​രു​​​ക്ക​​​ൾ, പ​​​ഴ​​​ങ്ങ​​​ൾ, പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ എ​​​ന്നി​​​വ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കാ​​ണ് നി​​​കു​​​തി കി​​​ഴി​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.​

ഈ ​​ആ​​​നു​​​കൂ​​​ല്യം അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ക​​​ന്നു​​​കാ​​​ലി​​​ത്തീ​​​റ്റ, പ​​​രു​​​ത്തി വി​​​ത്ത് എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കും​​കൂ​​​ടി നീ​​​ട്ടി. 2026 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന പു​​​തി​​​യ നി​​​കു​​​തി വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം, ഇ​​​ന്‍റ​​​ർ-​​​കോ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ഡി​​​വി​​​ഡ​​​ന്‍റ് വ​​​രു​​​മാ​​​നം അം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ കി​​​ഴി​​​വാ​​​യി അ​​​നു​​​വ​​​ദി​​​ക്കും.​​​ സ​​​ഹ​​​ക​​​ര​​​ണ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കാ​​​ർ​​​ഷി​​​ക ക​​​യ​​​റ്റു​​​മ​​​തി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മ​​​ത്സ​​​ര​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി നാ​​​ഷ​​​ണ​​​ൽ കോ​​​-ഓപ്പ​​​റേ​​​റ്റീ​​​വ് എ​​​ക്‌​​​സ്‌​​​പോ​​​ർ​​​ട്ട്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന് (എ​​​ൻ‌​​​സി‌​​​ഇ‌​​​എ​​​ൽ) 450 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും.

വി​​​ള​​​ക​​​ളു​​​ടെ ഉ​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​ക്കാ​​​ത്ത​​​ത് ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​ക്കാ​​​ത്ത​​​തി​​​ന് ഒ​​​രു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​ണ്. മ​​​ണ്ണി​​​ന്‍റെ ഫ​​​ല​​​പു​​​ഷ്ഠി ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തും ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​വു​​​മാ​​​ണ് ഇ​​​തി​​​ന് ​പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ൾ. 2025-26ലെ ​​​സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി ന​​​യ​​​പ​​​ര​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​വ​​​ച്ചി​​​രു​​​ന്നു. ജ​​​ല​​​സേ​​​ച​​​നം, രാ​​​സ​​​വ​​​ള പ്ര​​​യോ​​​ഗം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്തര​​​മാ​​​യ മാ​​​റ്റം വേ​​​ണം. ​രാ​​​സ​​​വ​​​ള പ്ര​​​യോ​​​ഗ​​​ത്തി​​​ലെ അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും മ​​​ണ്ണി​​​ന്‍റെ ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ന​​​യ​​​പ​​​ര​​​മാ​​​യ ചി​​​ല തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് സ​​​ർ​​​വേ ഊ​​​ന്നി​​​പ്പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​​നു​​​യോ​​​ജ്യ​​​മാ​​​യ നൈ​​​ട്ര​​​ജ​​​ൻ-​​​ഫോ​​​സ്ഫ​​​റ​​​സ്-​​​പൊ​​​ട്ടാ​​​സ്യം അ​​​നു​​​പാ​​​തം 4:2:1 ആ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. 2009-10ൽ 4:3.2:1 ​​​ആ​​​യി​​​രു​​​ന്ന ഈ ​​​അ​​​നു​​​പാ​​​തം 2023-24ൽ 10.9:4.1:1 ​​​ആ​​​യി കു​​​റ​​​ഞ്ഞു. മ​​​ണ്ണി​​​ന്‍റെ ആ​​​രോ​​​ഗ്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ അ​​​ടി​​​യ​​​ന്തര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​ത് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. ​രാ​​​ജ്യ​​​ത്തെ രാ​​​സ​​​വ​​​ളം ഉ​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.

ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം ഇ​​​ടി​​​യു​​​ക​​​യും ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ക​​​യും ചെ​​​യ്ത​​​തി​​​നാ​​​ൽ 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ യൂ​​​റി​​​യ ഇ​​​റ​​​ക്കു​​​മ​​​തി 120 ശ​​​ത​​​മാ​​​ന​​​വും ഡി​​​എ​​​പി ഇ​​​റ​​​ക്കു​​​മ​​​തി 54 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യു​​​ടെ യൂ​​​റി​​​യ ഉ​​​പ​​​യോ​​​ഗം എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​യ 40 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്ണി​​​ലെ​​​ത്തു​​​മെ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. രാ​​​സ​​​വ​​​ളം ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും ബ​​​ജ​​​റ്റി​​​ൽ ഇ​​​ല്ല.

ജ​ല​സേ​ച​ന മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്കും പ​രി​ഹാ​ര​മി​ല്ല

ഇ​​​ന്ത്യ​​​യി​​​ൽ കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ വ​​​ലി​​​യൊ​​​രു ഭാ​​​ഗം ജ​​​ല​​​വി​​​താ​​​നം കു​​​റ​​​യു​​​ന്ന​​​തി​​ന്‍റെ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ക​​​യാ​​​ണ്. 2001-02ൽ 41.7 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന മൊ​​​ത്തം ജ​​​ല​​​സേ​​​ച​​​ന വി​​​സ്തൃ​​​തി 2022-23ൽ ​​​മൊ​​​ത്തം വി​​​ള വി​​​സ്തൃ​​​തി​​​യു​​​ടെ 55.8 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. എ​​​ന്നാ​​​ൽ, വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ള​​​ക​​​ളി​​​ലും ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ അ​​​സ​​​മ​​​ത്വം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ചെ​​​റു​​​ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്ക് 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ മു​​​ത​​​ൽ നെ​​​ല്ലി​​​ന് ഏ​​​ക​​​ദേ​​​ശം 67 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് ജ​​​ല​​​സേ​​​ച​​​ന വ്യാ​​​പ്തി.​

ജ​​​ല​​​സേ​​​ച​​​ന മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ബ​​​ജ​​​റ്റി​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​ല്ല.​ കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​ന ന​​​യം, ഭ​​​ക്ഷ്യ സം​​​സ്ക​​​ര​​​ണം, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യു​​​ടെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ൽ, അ​​​ഗ്രി സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ സം​​​ബ​​​ന്ധി​​​ച്ചും പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്ല. 2019ലാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം 6,000 രൂ​​​പ സ​​​ഹാ​​​യ​​​ധ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി (പി​​​എം-​​​കി​​​സാ​​​ൻ) പ​​​ദ്ധ​​​തി ആ​​​ദ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഏ​​​ഴ് വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഈ ​​​തു​​​ക കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്രം ത​​യാ​​റാ​​യി​​ട്ടി​​ല്ല. എ​​​ല്ലാ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കും കു​​​റ​​​ഞ്ഞ താ​​​ങ്ങു വി​​​ല (എം​​എ​​​സ്പി) ​ന​​​ൽ​​​കു​​​ന്ന​​​തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​വ​​​ശ്യ​​​വും ബ​​​ജ​​​റ്റ് അ​​​വ​​​ഗ​​​ണി​​​ച്ചു. റ​​​ബ​​​ർ, സു​​​ഗ​​​ന്ധ വ്യ​​​ജ്ഞ​​​ന​​​ങ്ങ​​​ൾ, തോ​​​ട്ട​​​വി​​​ള​​​ക​​​ൾ, തു​​​ട​​​ങ്ങി കേ​​​ര​​​ള​​​ത്തി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ള​​​ക​​​ളി​​​ലും പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​ല്ല.

Latest News

Corehub Up